Sports

ധോണി ഒത്തുകളിച്ചെന്ന് ടീം മാനേജര്‍

ഡല്‍ഹി: മാഞ്ചസ്റ്ററില്‍ 2014ല്‍ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എം. എസ് ധോണി ഒത്തുകളിച്ചെന്നു വെളിപ്പെടുത്തല്‍. ടീം ഇന്ത്യയുടെ മാനേജരായിരുന്ന സുനില്‍ ദേവാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ സുനിലിന്റെ ആരോപണം ഒരു ഹിന്ദി ദിനപ്പത്രമാണ് പുറത്തുവിട്ടത്.

പത്രം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് സുനില്‍ ദേവ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. മാഞ്ചസ്റ്ററിലെ മത്സരത്തിനു മുന്‍പ് മഴ പെയ്തിരുന്നു. പിച്ചിന്റെ അവസ്ഥ കണക്കാക്കി ടോസ് നേടിയാല്‍ ആദ്യം ബോള്‍ ചെയ്യാനായിരുന്നു ടീം മീറ്റിങ്ങിലെ തീരുമാനം. എന്നാല്‍ ടോസ് നേടിയ ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ടീമിനെയൊട്ടാകെ അത്ഭുതപ്പെടുത്തി. ധോണിയുടെ ഈ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്, സുനില്‍ ദേവ് പറയുന്നു. സംഭാഷണം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ഇക്കാര്യം അന്നത്തെ ബി. സി. സി. ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നും തന്നെ ഉണ്ടായില്ല. ജീവനു ഭീഷണിയുണ്ടാകുമെന്ന ഭയം കാരണമാണ് കമ്മീഷനുകള്‍ക്കു മുന്നില്‍ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. ലോകത്തെ ഏറ്റവും മികച്ച അസോസിയേഷനാണ് ബി. സി. സി. ഐ എന്നും അതിനാല്‍ തന്നെ തന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ ഇതു നിഷേധിക്കുമെന്നും ദേവ് പറയുന്നതായി ടേപ്പില്‍ കേള്‍ക്കാം.

shortlink

Post Your Comments


Back to top button