Nattuvartha

ഭർത്താവ് കൈകുടഞ്ഞപ്പോൾ മീൻകറി ഭാര്യയുടെ കണ്ണിൽ വീണു,ഭാര്യ കിണറ്റിൽ ചാടിമരിച്ചു.രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും അയൽവാസിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ .

തിരുവനന്തപുരം:ഭർത്താവുമായി വഴക്കിട്ടു യുവതി കിണറ്റിൽ ചാടി മരിച്ചു.. ഭക്ഷണം കഴിയ്ക്കുന്നതിനിടെയാണ് വിഷ്ണു ദേഷ്യപ്പെട്ടത്. ഇയാൾ കൈ കുടഞ്ഞപ്പോൾ മീന്‍കറിയുടെ ചാർ അർച്ചനയുടെ കണ്ണിൽ വീണു. ചെറുതായി വഴക്കിട്ടു കൊണ്ടിരുന്ന അർച്ചന ഇതോടെ പ്രകൊപിതയാകുകയും വഴക്ക് രൂക്ഷമാകുകയും കിണറ്റിൽ ചാടുകയുമായിരുന്നു.രക്ഷിക്കാൻ കൂടെ ചാടിയ ഭർത്താവും ഇരുവരെയും രക്ഷിക്കാനായി ചാടിയ അയൽവാസിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽആയി .വളരെ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലായിരുന്നു യുവതി ഇത് ചെയ്തത്. പേടിച്ചരണ്ട ഭർത്താവ് വിഷ്ണുവും പിന്നാലെ ചാടി. വിവരമറിഞ്ഞെത്തിയ വിഷ്ണുവിന്റെ സുഹൃത്തും അയല്‍ക്കാരനുമായ അഭിജിത്തും പിന്നാലെ ചാടി.
ഞാണ്ടൂർക്കോണം ഭഗവതിപുരം കീഴതിൽ വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പിൽ ഷീജു-ഷീജ ദമ്പതികളുടെ മകൾ അർച്ചന (20) ആണ് മരിച്ചത്. ചെറുതായി തുടങ്ങിയ വഴക്കാണ് അർച്ചനയുടെ ആത്മഹത്യയ്ക്ക് കാരണമായത്. അർച്ചന കിണറ്റിൽ ചാടിയതിന് പിന്നാലെ ഭർത്താവ് വിഷ്ണു (24) ഭാര്യയെ രക്ഷിക്കാനായി കിണറ്റിൽ ചാടി. ഇരുവെയും രക്ഷിക്കാൻ പ്പിന്നാലെ അയൽവാസിയും ചാടി.ചാക്കയിൽ നിന്നും ഫയർഫോഴ്‌സെത്തി വിഷ്ണുവിനേയും അഭിജിത്തിനേയും രക്ഷിച്ചു. പക്ഷേ അർച്ചന മരിച്ചിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 2 വർഷമേ ആയിട്ടുള്ളൂ.

Related Articles

Post Your Comments


Back to top button
Close
Close