India

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ന്യൂഡല്‍ഹി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രദീപ് ജയ്സ്വാള്‍ (55), മകന്‍ രാജന്‍ (33), രാജന്റെ ഭാര്യ അനൂജ (33),? ചെറുമകന്‍ അന്‍ഷുല്‍ (8) എന്നിവരാണു മരിച്ചത്. ഗുരുതരമായി പൊളളലേറ്റ പ്രദീപിന്റെ ഭാര്യ സരോജത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്രെ എട്ടോളം യൂണിറ്റുകള്‍ എത്തിയാണ്  തീയണച്ചത്. വീടിനുളളില്‍ ഒരു ഡ്രൈക്‌ളീനിംഗ് സ്ഥാപനം ഉണ്ടായിരുന്നു. ഇവിടെ നിന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button