Prathikarana Vedhi

“ഇന്ത്യാ ഗോ ബാക്ക്, ഭാരത്‌ കാ ബർബാദ് കരോ..” യുവതലമുറ വിപ്ലവം നയിക്കുന്നത് ഇങ്ങനെയോ?

ഐ എം ദാസ്

എന്തും അന്ധമാകുമ്പോൾ ചിന്തകൾ നശിക്കപ്പെടാം, അത് മതമാണെങ്കിലും രാഷ്ട്രീയമാനെങ്കിലും രാഷ്ട്ര ബോധം ആണെങ്കിലും. അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജെ എൻ യുവിൽ നടന്ന സമരവും അവർ വിളിച്ച മുദ്രാവാക്യങ്ങളും. “ഇന്ത്യാ ഗോ ബാക്ക്, ഭാരത്‌ കാ ബർബാദ് കരോ..” എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യയിൽ താമസിച്ചു ഭാരത സർക്കാരിന്റെ ചിലവിൽ കഴിയുന്ന നന്മകൾ ചെയ്യാനും രാജ്യത്തെ ഉന്നതിയിലെതിക്കാനും ഉത്തരവാദിത്തമുള്ള യുവതലമുറ വിളിച്ചു പറയുമ്പോൾ അമ്പരപ്പോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. മുംബൈ ഭീകരാക്രമണത്തിൽ മരിച്ച നിരപരാധികളായ മനുഷ്യരുടെ ഓർമ്മകൾ ഉള്ളപ്പോൾ തന്നെ അവർക്ക് വേണ്ടിയല്ലാതെ ഭീകരാക്രമണത്തിൽ പ്രധാന പങ്കു വഹിച്ച അഫ്സൽ ഗുരുവിനെയും യാക്കൂബ് മേമനെ പോലെയുല്ലവരെയും തൂക്കു ശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്നതിൽ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്ന വാക്ക് കൊണ്ട് അവർക്കൊപ്പം നില്ക്കുന്ന യുവ ജനത എന്തിനെ ആണ് കുറിയ്ക്കുന്നത്?
രണ്ടു ദിവസം മുൻപ് കയ്യിൽ ഒരു കുഞ്ഞുമായി ആശ്വാസമുള്ള മുഖവുമായി ഒരു യുവതിയുടെ ചിത്രമുണ്ടായിരുന്നു. ലാൻസ് നായിക് ഹനുമാന്തപ്പയുടെ ഭാര്യയും കുഞ്ഞും. സിയാച്ചിനിലെ ആഴമേറിയ മഞ്ഞുമാലകൾക്കിടയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുമ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു എന്ന് മാത്രം. ഇരുപതിനായിരം അടിയിലധികം ഉയരത്തിൽ രാജ്യത്തിന് സുരക്ഷയൊരുക്കി നിൽക്കുമ്പോൾ ഹനുമാന്തപ്പയുൾപ്പെടെ 10 പട്ടാളക്കാരും എന്ത് വിചാരിചിട്ടുണ്ടാകണം? അവശേഷിച്ച ഹനുമന്തപ്പയും വിടവാങ്ങുമ്പോൾ ഒന്ന് തിരിച്ചറിയണം സിയാച്ചിനിലെ കൊടും മഞ്ഞിൽ പട്ടാളക്കാർ മരണപ്പെടുന്നുണ്ടെങ്കിൽ അത് പാക്കിസ്ഥാനിലെ വെടിവയ്ക്ക് കാരണമല്ല മരിച്ചു അതി ശൈത്യം മൂലമാണ് കൂടുതലും. ഭാരതത്തിന്റെ ഒരു രണ്ടു വശങ്ങളിലെ അടുത്ത ദിവസങ്ങളിൽ നടന്ന രണ്ടു സംഭവങ്ങളെ കൂട്ടി കെട്ടുമ്പോൾ എന്താണ് ഒരു സാധാരണക്കാരന്റെ മനസ്സിൽ ഉണ്ടാകേണ്ടത്?
രാജ്യത്തിന്റെ പണം എന്നാൽ ഇവിടുത്തെ ഓരോ സാധാരണക്കാരന്റെയും പണമാണ്. എ പണം ഉപയോഗിച്ച് തന്നെയാണ് ജെ എൻ യു പോലെയുള്ള സർവ്വകലാശാലകൾക്ക് വേണ്ടി രാജ്യം പണം മുടക്കുന്നതും. അതെ പണം തന്നെയാണ് സിയാച്ചിൻ പോലെയുള്ള അതിർത്തി പ്രദേശങ്ങളിലെ പട്ടാളക്കാരുടെ ക്ഷേമത്തിന് വേണ്ടിയും രാജ്യം മുടക്കുന്നത്. എന്നാൽ ആ പണം അറിഞ്ഞു കൊണ്ട് അല്ലെങ്കിൽ പോലും മുടക്കുന്ന ഓരോ സാധാരണക്കാരനെയും കാത്തു രക്ഷിക്കാനും അവനു വേണ്ടുന്നവ ഉണ്ടാക്കാനുമുള്ള ദൌത്യം ഇത്തരത്തിൽ പണം അനുഭവിയ്ക്കുന്ന ഓരോരുത്തർക്കും അടിസ്ഥാന പരമായി ഉണ്ട്. അതിനു വേണ്ടി തന്നെയാണ് ഒരു രാജ്യം അവിടുത്തെ ജനതയെ ചെലവു നൽകി വളർത്തുന്നതും. രാജ്യത്തിന്റെ വളർച്ചയ്ക്കും സമ്പദ് ഘടനയ്ക്കും അത് ആവശ്യവുമാണ്. എന്നാൽ ഇത്തരം ഉത്തരവാദിത്തങ്ങൾ ഒന്നും തങ്ങളുടെതല്ലെന്ന നിലയിൽ യുവാക്കൾ പ്രവർത്തിക്കുമ്പോൾ ആരിലാണ് ഇവിടുത്തെ സാധാരണക്കാർ പ്രതീക്ഷ വയ്ക്കേണ്ടത്?
രാഷ്ട്രീയത്തിനും ആദർശങ്ങൾക്കും വേണ്ടി മാത്രം യുവ ജനതയുടെ ഊർജ്ജം ആർത്തിരമ്പുമ്പോൾ മനുഷ്യന്റെ അടി സ്ഥാന പരമായ ആവശ്യങ്ങൾ മറന്ന പോലെയാണ്. അവനവൻ ജീവിക്കുന്ന രാജ്യത്തിന് ഗോ ബാക്ക് വിളിക്കുമ്പോൾ മറ്റേതു രാജ്യത്തെയാണ് അവർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്? അവനവന്റെ രാജ്യത്തെ നശിപ്പിക്കാൻ ഒരുങ്ങുങ്ങുമ്പോൾ മറ്റേതു രാജ്യത്തേയ്ക്ക് ചേക്കേറാൻ ആണ് അവർ ആഗ്രഹിക്കുന്നത്? ഒരു ഭാഗത്ത് ജീവൻ പോലും അവഗണിച്ചു ഒരു വിഭാഗം രാജ്യത്തെ കാത്തു സൂക്ഷിക്കുമ്പോൾ മറു വശത്ത യുവ രക്തം രാജ്യത്തെ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇത്തരം ആഹ്വാനം ഉണ്ടാക്കുവാൻ ആവശ്യമായ ഊർജ്ജം അവർക്ക് ലഭിച്ച സാധാരണക്കാരന്റെ പണത്തെ അവർ മറക്കുന്നു, അവർക്ക് തിരിച്ചു നല്കേണ്ട കടമകളെ അവർ മറക്കുന്നു? നമ്മുടെ യുവ സമൂഹം ഇത്തരത്തിൽ ഉത്തരവാദിത ബൊധമില്ലാതെയായി പോവുകയാണോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button