Kerala

കറുപ്പ് വീട്ടില്‍ സൂക്ഷിച്ചു ; അച്ഛനും മകനും പിടിയില്‍

വടകര : കറുപ്പ് പിടികൂടിയ കേസില്‍ അച്ഛനും മകനും 7 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം എരമംഗലം വെളിയങ്കോട് കളത്തില്‍പടി മായിന്‍(76), മകന്‍ മുഹമ്മദ് റഫീഖ്(32) എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2010 നവംബര്‍ മൂന്നിനാണ് കേസിനാസ്പതമായ സംഭവം. ഇവരുടെ വീട്ടില്‍ സൂക്ഷിരുന്ന 970 ഗ്രാം കറുപ്പാണ് പെരുമ്പടപ്പ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കറുപ്പ് പിടികൂടിയത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കാനും എന്‍.ഡി.പി എസ് ജഡ്ജ് സി ബാലന്‍ വിധിച്ചു

shortlink

Post Your Comments


Back to top button