Kerala

പി.ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ : രമേശ് ചെന്നിത്തല

തൃശൂര്‍ : കതിരൂര്‍ മനോജ് വധക്കേസിലെ പി. ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിട്ടല്ല സി.ബി.ഐ, അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ജയരാജനെ അറസ്റ്റ് ചെയ്തതിന്റെ ഉത്തരവാദിത്തം കേരളാ സര്‍ക്കാരിന്റെയോ പൊലീസിന്റെയോ തലയില്‍ കെട്ടിവെക്കാനാവില്ല. കൊലക്കേസ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജവം സി.പി.എം കാണിക്കണം. ഉന്നതരായ നേതാക്കന്മാര്‍ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും പ്രേരിപ്പിക്കാതിരിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. അക്രമങ്ങളില്‍ നിന്ന് കേരളത്തിലെ സി.പി.എം പിന്മാറണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button