Kerala

വ്യാജപാസ്‌പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യാജ പാസ്‌പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിപ്പിക്കാന്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.

എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ കാലഘട്ടത്തില്‍ വിദേശത്ത് ജോലി ചെയ്തവര്‍ക്കും വീണ്ടും വിദേശത്തേക്ക് പോകാന്‍ ഇ.സി.എന്‍.ആര്‍ കര്‍ശനമാക്കിയതോടെയാണ് വ്യാജ പാസ്‌പോര്‍ട്ട് സംഘങ്ങള്‍ സജീവമായത്.

പാസ്‌പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിപ്പിക്കുന്നതിനായി വ്യാജരേഖകള്‍ ഉണ്ടാക്കി ഓഫീസില്‍ സമര്‍പ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ദിവസവും പത്തോളം പാസ്‌പോര്‍ട്ടുകളാണ് ഇല്ലാത്ത രേഖകളുടെ പേരില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിച്ച് പുറത്തേക്ക് എത്തുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനകള്‍ കര്‍ശനമായതിനാല്‍ നെടുമ്പാശ്ശേരി, ചെന്നൈ വിമാനത്താവളങ്ങളെയാണ് സംഘങ്ങള്‍ ആശ്രയിക്കുന്നത്. ഇതിനു പുറമെ വ്യാജരേഖകള്‍ ഹാജരാക്കി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നവരും നിരവധിയാണ്.

shortlink

Post Your Comments


Back to top button