Nattuvartha

കുറ്റ്യാടിയില്‍ വ്യാപകമായ പുഴമണല്‍ക്കടത്തും വാരലും

കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ മണല്‍ വാരലും കടത്തും വ്യാപകമാകുന്നു. പുഴമണല്‍ക്കടത്ത് നിരോധിച്ചിരിക്കെയാണ് അധികൃതരുടെ കണ്ണ്‌വെട്ടിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നത്.

കുറ്റ്യാടി പുഴ, വേളം പഞ്ചായത്ത് അംഗീകൃത കടവ് തുടങ്ങിയവ അടഞ്ഞു കിടക്കുന്നതിനിടയിലാണ് രാത്രികാലങ്ങളില്‍ അനധികൃത മണല്‍ ആവശ്യക്കാര്‍ക്ക് മൂന്നിരട്ടി വില ഈടാക്കി വില്‍പ്പന നടത്തുന്നത്. ഇത് കൂടാതെ സിമന്റ്ചാക്കില്‍ നിറച്ചും മണല്‍ വില്‍പ്പന നടന്നുവരുന്നു. ചവറമൂഴി, ചക്കിട്ടപ്പാറ, വേളം പഞ്ചായത്തിലെ വിവിധ കടവുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മണല്‍ വാരുന്നത്. ഇതോടൊപ്പം മണല്‍ കടത്തുന്ന സംഘവും വ്യാപകമാണ്. പുഴമണല്‍ എന്ന വ്യാജേന ഗുണനിലവാരമില്ലാത്ത മണലും വില്‍പ്പന നടത്തിവരുന്നതായും പരാതിയുണ്ട്.

മണല്‍ കടത്തുന്ന ലോറിക്ക് മുന്നില്‍ നിശ്ചിത അകലത്തില്‍ മോട്ടോര്‍ ബൈക്കുകളില്‍ സഞ്ചരിക്കുന്ന ആളുകള്‍ പോലീസ് വരുന്ന വിവരം മുന്‍കൂട്ടി വിളിച്ചറിയിക്കുന്നത് ലോറിയിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു. അനിധികൃതമായി മണല്‍ വാങ്ങുന്നവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button