Gulf

മയക്കുമരുന്നടിച്ച് നടുറോഡില്‍ അഭ്യാസം; മൂന്ന് പ്രവാസികളടക്കം അഞ്ച് പേര്‍ കുവൈത്തില്‍ പിടിയില്‍

കുവൈത്ത്: കുവൈത്തില്‍ മയക്കു മരുന്ന് ലഹരിയില്‍ നടുറോഡില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നൃത്തം ചെയ്യുകയും തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു വീഴ്ത്തുകയും ചെയ്ത ജോര്‍ദാന്‍ സ്വദേശി അടക്കമുള്ള അഞ്ചംഗ സംഘത്തെ പിടികൂടി. ഫര്‍വാനിയില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫര്‍വാനിയയിലെ പ്രധാന റോഡിനു സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും അര്‍ദ്ധ നഗ്‌നനായി എത്തിയ ജോര്‍ദ്ദാനിയന്‍ യുവാവിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം മയക്കു മരുന്ന് ലഹരിയില്‍ നടു റോഡില്‍ അഴിഞ്ഞാട്ടം നടത്തിയത്. ഒരു മലയാളി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്.

ഇബ്രാഹിം മുഹമ്മദ് ഇബ്രാഹിം(32) ജോര്‍ദാന്‍, മുഹമ്മദ് നാസര്‍(20) സിറിയ, മുഹമ്മദ് അബു മുഹസ്സന്‍(23) ഈജിപ്ത്, സുല്‍ത്താന്‍ താമാര്‍ മുകൈത്ത്(24) കുവൈത്ത്, ഫലാഹ് ഹസ്സന്‍ അലി ബിദുന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മയക്കു മരുന്ന്, സിറിഞ്ച് എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button