India

അഫ്സൽ ഗുരുവിനെ വാഴ്ത്തിപ്പാടി നടക്കുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തിക്കാണിക്കുന്നതിന് തുല്യം,അഫ്‌സല്‍ ഗുരു അനുസ്മരണം രാജ്യദ്രോഹം ജസ്റ്റീസ് കെ ടി തോമസ്‌.

കോട്ടയം : അഫ്സൽ ഗുരു അടക്കമുള്ളവരുടെ കയ്യിലുണ്ടായിരുന്ന ആർ. ഡി. എക്സ് .പൊട്ടിത്തെറിച്ചിരുന്നുവെങ്കിൽ പാര്‍ലമെന്‍റ് മാത്രമല്ല സുപ്രീം കോടതിയും നാമാവശേഷമായേനെ എന്ന് അന്വേഷണ റിപ്പോര്ട്ട് ഉണ്ടായിരുന്നെന്ന് ജസ്റ്റിസ് കെ.ടി. തോമസ്.

അഫ്‌സല്‍ ഗുരു അനുസ്മരണം രാജ്യദ്രോഹം ആണെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു സംഭവത്തിൽ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്. അഫ്‌സല്‍ഗുരു അടക്കമുള്ളവര്‍ നീചമായ തരത്തില്‍ പാര്‍ലമെന്റില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. അങ്ങനെയുള്ളയാളിനെ അഫ്‌സല്‍ഗുരുജിയെന്ന് വാഴ്ത്തി പ്രശംസിച്ച് നടക്കുന്നയാളുകള്‍ ഭാരതത്തിലെ ദേശീയവികാരമുള്ള ബഹുഭൂരിപക്ഷം വരുന്ന ജനസഞ്ചയത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണെന്നും കെ.ടി. തോമസ് പറഞ്ഞു.

1950 കളുടെ അവസാനകാലത്ത് ഡിഎംകെ നേതാവ് അണ്ണാദുരൈ രാജ്യസഭയില്‍ നടത്തിയ പ്രസംഗവും ജെഎന്‍യു സംഭവവുമായി താരതമ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ചരിത്രബോധമില്ലാത്തവരാണ്. അണ്ണാദുരൈ ഭാരതം വിഭജിക്കണമെന്നല്ല ആവശ്യപ്പെട്ടത് ദ്രാവിഡ സംസ്ഥാനം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്, എന്നും അദ്ദേഹം അഭിപ്രായപ്പെട്ട്ടു.

shortlink

Post Your Comments


Back to top button