Life Style

പ്രണയം അന്ധമാണെന്ന് പറയുന്നതിന് പിന്നിലും ഒരു ശാസ്ത്രീയ വസ്തുത ഉണ്ട് : പ്രണയത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി ഗവേഷകര്‍

എന്തെങ്കിലും അത്ഭുതകരമായ കാര്യങ്ങളോ സാധാരണയായി ഉപയോഗിച്ചുവരുന്ന വാക്യങ്ങളോ സത്യമാണെന്ന് തെളിയിക്കുക ബുദ്ധിമുട്ടാണ്. അതുപോലെ നാളുകളായി കേട്ടുവരുന്ന കാര്യമാണ് പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന്. എന്നാല്‍ ഇത് സത്യമാണെന്ന് ശാസ്ത്രവും സമ്മതിക്കുന്നു. പ്രണയം അന്ധമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയും

പ്രണയത്തിന് തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങളില്‍ ചെറിയ പിശക് വരുത്താന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലേ ഗവേഷകരാണ് പ്രണയം അന്ധമാണെന്ന വാദത്തെ സാധൂകരിക്കുന്നത്. തലച്ചോറിന്റെ ചിന്താശക്തിയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളെ കീഴടക്കാനും എതിരിടാനും പ്രണയത്തിന് കഴിയുമെന്നതാണ് വസ്തുത.

ഒരാളോട് നമ്മള്‍ അത്യധികം അടുക്കുമ്പോള്‍ ആ വ്യക്തിയുടെ ക്യാരക്ടറും വ്യക്തിത്വവും മറ്റു സമയങ്ങളിലേത് പോലെ കൃത്യമായി നിരീക്ഷിക്കാന്‍ തലച്ചോറിന് സാധിക്കാറില്ലത്രേ.

20 യുവതികളായ അമ്മമാരിലാണ് റിസര്‍ച്ച് നടത്തിയത്. സ്വന്തം കുട്ടികളേയും മറ്റ് കുട്ടികളേയും കാണുമ്പോഴുള്ള ഈ അമ്മമാരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഒരു പോലെയായിരുന്നു. സ്വന്തം കുട്ടിയോടുള്ള അടുപ്പം മറ്റു കുട്ടികളോടെ ഉണ്ടാവില്ല, രീതികളെല്ലാം എല്ലാ സ്ത്രീകളിലും ഒരു പോലെയായിരുന്നു.

മോശമായ അഭിപ്രായം ഉടലെടുക്കുന്നതിന് സഹായിക്കുന്ന തലച്ചോറിലെ കേന്ദ്രം പ്രേമിക്കുന്നവരെ കാണുമ്പോള്‍ ഞെട്ടിക്കുന്ന വിധത്തില്‍ പ്രവര്‍ത്തന രഹിതമാകും. പ്രണയം, സ്‌നേഹം, മാതൃത്വം എന്നിവയ്‌ക്കെല്ലാം തലച്ചോറില്‍ ഈ അന്ധത സൃഷ്ടിക്കാന്‍ ഒരു പോലെ സാധ്യമാകും. വ്യക്തമായി നിരീക്ഷിക്കാനും ഒരാളുടെ ഗുണവും വ്യക്തിത്വവും തിരിച്ചറിയാനുമുള്ള കഴിവ് ഈ സാഹചര്യങ്ങളില്‍ ഇല്ലാതാകും. നെഗറ്റീവ് ചിന്ത ഇത്തരക്കാരോട് തോന്നുകയും ഇല്ല.

സ്‌നേഹത്തിന്റെ ശക്തി പ്രചോദനമേകുന്നതും ഉല്‍സാഹവും ഉന്മേഷവും ഉണ്ടാക്കുന്നതാണെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Post Your Comments


Back to top button