India

വിദ്യാര്‍ത്ഥി ഐഫോണ്‍ സ്വന്തമാക്കിയത് വെറും 68 രൂപയ്ക്ക്

28,999 രൂപ വിലവരുന്ന പുതിയ ഐഫോണ്‍ 5എസ് വിദ്യാര്‍ത്ഥി സ്വന്തമാക്കിയത് വെറും 68 രൂപയ്ക്ക്. അത്ഭുതപ്പെടണ്ട, സംഭവം സത്യമാണ്. പഞ്ചാബ് സര്‍വകലാശാലയിലെ ബി. ടെക് വിദ്യാര്‍ത്ഥി നിഖില്‍ ബെന്‍സാലാണ് ഐഫോണ്‍ വെറും 68 രൂപയ്ക്ക് സ്വന്തമാക്കിയത്.

ഇതെങ്ങനെ സംഭവിച്ചെന്ന് പറയാം, ഫോണിന് 99.7% ഇളവുണ്ടെന്ന് കണ്ടയുടന്‍ കൂടുതലൊന്നും ചിന്തിക്കാതെ ബെന്‍സാല്‍ സ്‌നാപ്ഡീലിലൂടെ ഓര്‍ഡര്‍ നല്‍കി. എന്നാല്‍ ഇളവ് വന്നത് ചില സാങ്കേതിക തകരാര്‍ മൂലമാണെന്ന് കാട്ടി സ്‌നാപ്ഡീല്‍ ഫോണ്‍ നല്‍കാന്‍ മടിച്ചു. എന്നാല്‍ ബെന്‍സാല്‍ നേരെ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചു. ന്യായം ബെന്‍സാലിന്റെ ഭാഗത്താണെന്ന് കണ്ട കോടതി ഫോണ്‍ നല്‍കാന്‍ ഉത്തരവിടുക മാത്രമല്ല 2000 രൂപ പിഴയും വിധിച്ചു.

വിധിക്കെതിരെ സ്‌നാപ്ഡീല്‍ അപ്പീല്‍ നല്‍കി, അവിടെയും വിധി പ്രതികൂലമായിരുന്നു. ഇത്തവണ 10,000 രൂപ പിഴയോടു കൂടി ഫോണ്‍ ബെന്‍സാലിന് നല്‍കാന്‍ ഉത്തരവായി. ഫോണിനൊപ്പം 10,000 രൂപയും അങ്ങനെ ബെന്‍സാലിന് സ്‌നാപ്ഡീലില്‍ നിന്നും കിട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button