International

കെനിയയില്‍ 83 വയസ്സുകാരനേയും പെണ്‍മക്കളേയും കൂട്ടബലാല്‍സംഗം ചെയ്തു

കെനിയ: 83കാരനെയും രണ്ട് പെണ്‍മക്കളെയും കെനിയയില്‍ ഡസന്‍ കണക്കിന് അക്രമികള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ലോകത്തിലെ മനുഷ്യ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ് വാച്ചാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. 2007ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ശേഷം മനസ്സ് മരവിപ്പിക്കുന്ന സമാനമായ 900 കേസുകള്‍ കെനിയയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ച് വെളിപ്പെടുത്തുന്നത്.

സംഘടന വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജോസഫ്. എന്‍(83) എന്ന നിര്‍ഭാഗ്യവാനായ വൃദ്ധന്റെ അനുഭവം രേഖപ്പെടുത്തുന്നത്. ഒരുകൂട്ടം അക്രമികള്‍ ജോസഫിന്റെ വീട് ആക്രമിക്കുകയായിരുന്നു. 2008 ജനുവരിയിലായിരുന്നു കുടുംബം ആക്രമിക്കപ്പെട്ടത്. ജോസഫിന്റെ രണ്ട് പെണ്‍മക്കളെയും അക്രമികള്‍ പീഡനത്തിന് ഇരയാക്കി. മര്‍ദനമേറ്റുകിടന്ന തന്നോടും മകളെ മാനഭംഗപ്പെടുത്താന്‍ അക്രമികള്‍ നിര്‍ദേശിച്ചതായി ജോസഫ് പറയുന്നു. ‘എന്നാല്‍ താന്‍ എതിര്‍ത്തു. ഇതോടെ കുപിതരായ അക്രമികള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു. എന്റെ ചില പല്ലുകള്‍ തെറിച്ചുപോയി. ശേഷിച്ച കുറച്ച് പല്ലുകള്‍ അവര്‍ ഓരോന്നായി പിഴുതെടുത്തു. അവര്‍ എന്റെ താടി തകര്‍ത്തു. ഇനിയും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നീ ഞങ്ങളുടെ ഭാര്യ ആകേണ്ടിവരുമെന്ന് അക്രമികള്‍ ആക്രോശിച്ചു. ഞാന്‍ വീണ്ടും എതിര്‍ത്തു. ഇതോടെ അവരില്‍ ആറുപേര്‍ എന്റെ നഗ്നനാക്കി അരുതാത്ത കാര്യങ്ങള്‍ ചെയ്തു. അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചു’:ജോസഫ് ഹ്യൂമന്‍ റൈറ്റ് വാച്ചിനോട് പറഞ്ഞു.

അക്രമികളില്‍ നിന്നും എച്ച്.ഐ.വി ബാധിച്ച പെണ്‍മക്കളില്‍ ഒരാള്‍ 2014 ജൂണില്‍ മരിച്ചു. രണ്ടാമത്തെ മകള്‍ ആക്രമണം തീര്‍ത്ത ഞെട്ടലില്‍നിന്നും മുക്തയായിരുന്നില്ല. മാനഭംഗത്തിന് ശേഷം വിഷം കലര്‍ന്ന ആയുധം ഉപയോഗിച്ച് രണ്ടാമത്തെ മകളെ അവര്‍ മുറിവേല്‍പ്പിച്ചിരുന്നു. ഏറെ നാളുകള്‍ മരണത്തോട് മല്ലടിച്ച മകള്‍ കഴിഞ്ഞ മേയില്‍ തന്നെ വീട്ടുപോയെന്നും ജോസഫ് പറഞ്ഞു. കുറച്ച് ചെറുമക്കള്‍ മാത്രമാണ് ഇപ്പോള്‍ ജോസഫിന് കൂട്ടായുള്ളത്. 2007 ഡിസംബര്‍ 27ന് നടന്ന തെരഞ്ഞെടുപ്പിലൂടെ എംവായി കിബാക്കി പ്രസിഡന്റായി അധികാരത്തില്‍ എത്തിയതോടെയാണ് കെനിയയില്‍ അതിക്രമങ്ങള്‍ സ്ഥിരം സംഭവമായിത്തുടങ്ങിയത്.

സ്ത്രീകളും പെണ്‍കുട്ടികളും ആക്രമണത്തിന് ഇരയാകുന്നതിനൊപ്പം ദരിദ്ര രാജ്യമായി കെനിയ മൂക്കുകുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയെ തടയുന്നതിന് കെനിയന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button