India

തന്റെ ജീവിതോപാധിയായ ആടുകളെ വിറ്റിട്ട് ഗ്രാമത്തിനു ശൗചാലയങ്ങള്‍ ഉണ്ടാക്കിനല്‍കിയ അമ്മയ്ക്ക് പാദ നമസ്‌കാരം ചെയ്ത് പ്രധാനമന്ത്രി

കരുഭട്ട്: സ്വച്ഛഭാരതത്തിനായി പ്രവര്‍ത്തിച്ച 104 വയസ്സുള്ള ഒരമ്മയ്ക്ക് പ്രധാനമന്ത്രിയുടെ ആദരം. ഛത്തീസ്ഗഡിലെ ധമാത്രി ജില്ലയിലെ കന്‍വര്‍ ഭായിയെയാണ് പ്രധാനമന്ത്രി ആദരിച്ചത്. തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനം ഇല്ലായ്മ ചെയ്യുന്നതിന് തന്റേതായ പങ്കുവഹിച്ച കന്‍വര്‍ ഭായിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ മാറുന്നതിന്റെ അടയാളമാണ് ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഡില്‍ റുര്‍ബാന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കന്‍വര്‍ ഭായിയെ പ്രധാനമന്ത്രി ആദരിച്ചത്. പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ചെയ്യാത്ത കന്‍വര്‍ ഭായിയിലേക്കും ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ സന്ദേശം എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തന്റെ രണ്ട് ആടുകളെ വിറ്റ് ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ചതിന് പുറമെ തന്റെ മാതൃക പിന്തുടര്‍ന്ന് എല്ലാ വീടുകളിലും ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ ഗ്രാമവാസികളെ പ്രേരിപ്പിക്കുകയും ചെയ്തു.

തന്റെ പത്തോളം ആടുകളെ വിറ്റ പണം ഉപയോഗിച്ച് തന്റെ വീട്ടില്‍ രണ്ട് ടോയ്‌ലറ്റുകളാണ് കന്‍വര്‍ ഭായി നിര്‍മ്മിച്ചത്. എല്ലാ വീടുകളിലും ടോയ്‌ലറ്റ് നിര്‍മ്മിച്ച് തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജനം ഇല്ലായ്മ ചെയ്ത അംബാഘഡ്, ചുരിയ ബ്ലോക്ക് എന്നീ ഗ്രാമവാസികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

Inspiring video- PM Narendra Modi saluting and felicitating 104 Years old Maa Kunwar Bai for her exemplary contribution to #SwachhBharat, who built toilets by selling her goats.

Posted by Bharatiya Janata Party (BJP) on Sunday, February 21, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button