Kerala

മിഠായിത്തെരുവില്‍ തീപിടുത്തം

കോഴിക്കോട്:  കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് തീപിടിച്ചു. ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. മിഠായിത്തെരുവിനു അകത്തുള്ള കോയന്‍കോ ബില്‍ഡിങ്ങിലെ മിഷാല്‍ ഗാര്‍മെന്റ്സിലാണ് തീപിടുത്തം ഉണ്ടായത്. ഉടമ ഉച്ചക്ക് കട തുറക്കാനെത്തിയപ്പോള്‍ തീപിടുത്തം ശ്രദ്ധയില്‍ പെടുകയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം പതിനഞ്ച് ലക്ഷത്തിലേറെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
ബീച്ചില്‍ നിന്നുള്ള രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. തീപിടുത്തത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button