International

നേപ്പാളില്‍ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. നേപ്പാളിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

അതേസമയം ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ടിറങ്ങി. 2015 ഏപ്രില്‍ 25 ന് രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയ ഭൂചലനത്തിനു ശേഷം 430ലേറെ ചെറു ചലനങ്ങളാണ് ഇതുവരെ ഉണ്ടായത്. തുടര്‍ച്ചയായുണ്ടാകുന്ന ഭൂലനങ്ങളില്‍ പരിഭ്രാന്തരായി പലരും വീടുവിട്ടുപോകാന്‍ തന്നെ തീരുമാനിച്ചുകഴിഞ്ഞതായാണ് വിവരങ്ങള്‍.

shortlink

Post Your Comments


Back to top button