NewsIndia

പിതാവ് മക്കളെ ഓവുചാലില്‍ കൊന്ന് തള്ളി : കാരണം കരളലയിക്കുന്നത്

ബംഗളൂരു: കടക്കെണിയിലായ കര്‍ഷകന്‍ സ്‌കൂള്‍ ഫീസടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി. കെ.പി അഗ്രഹാരയിലെ ഭുവനേശ്വരിനഗര്‍ സ്വദേശി ശിവകുമാറിനെ (37) സംഭവവുമായി ബന്ധപ്പെട്ട് ചാമരാജനഗര്‍ ജില്ലയിലെ മഹാദേശ്വര ഹില്‍സില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് സ്‌കൂള്‍ വിദ്യാര്‍ഥികളായ പവന്‍കുമാര്‍ (എട്ട്), സിന്‍ചന (അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്. കെ.പി അഗ്രഹാരക്കു സമീപത്തെ ഓവുചാലില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

വീട്ടുജോലിക്കാരിയായ ഭാര്യ തയമ്മയും ശിവകുമാറും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഭാര്യ വീട്ടുജോലിക്ക് പോകുന്നതില്‍ ശിവകുമാറിന് താല്‍പര്യമില്ലാത്തതാണ് വഴക്കിന് കാരണം. കുട്ടികളുടെ സ്‌കൂള്‍ ഫീസിനെച്ചൊല്ലി ഞായറാഴ്ച രാവിലെയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഭാര്യ ജോലിക്കു പോയ സമയത്താണ് പവനെയും സിന്‍ചനെയും കെട്ടിയിട്ട് കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കിലാക്കി ഓവുചാലില്‍ തള്ളുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയത്തെിയ തയമ്മ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതിനിടെ ഓവുചാലിലെ ചാക്കില്‍നിന്ന് രക്തം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ട കാല്‍നടയാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസെത്തി പരിശോധന നടത്തിയതോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്തെുന്നത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത പിതാവ് പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞു. ശിവകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

?

shortlink

Related Articles

Post Your Comments

Related Articles


Back to top button