International

മാനസ്സികവും ശാരീരികവുമായ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ആത്മശാന്തിക്കും വിയറ്റ്‌നാം ‘യോഗ’യില്‍ അത്ഭുതഫലം കണ്ടെത്തുന്നു

ഹാനോയി: യുദ്ധം തച്ചുടച്ച ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം യോഗയിലൂടെ തിരിച്ചുപിടിക്കുകയാണ് വിയറ്റ്‌നാം. യോഗ വിയറ്റ്‌നാമില്‍ ഒരു ഭ്രമമായി വളരുകയാണ്. പ്രത്യേകിച്ചും വനിതകളുടെ ഇടയില്‍. യു.എന്‍ നിര്‍ദ്ദേശപ്രകാരം രാജ്യാന്തര യോഗദിനം ആചരിച്ചതിന്റെ ഗുണം ഏറ്റവും കൂടുതല്‍ കണ്ടത് വിയറ്റ്‌നാമിലാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 യോഗദിനമായി ആചരിച്ചതിന്റെ ഭാഗമായി വിയറ്റ്‌നാമിലെ 10 പ്രവിശ്യകളില്‍ യോഗ പരിശീലനം തുടങ്ങിയിരുന്നു.

രോഗങ്ങള്‍ വരുന്നത് തടയാന്‍ യോഗ പര്യാപ്തമാണെന്ന തിരിച്ചറിവാണ് ഈ താല്‍പര്യത്തിനു പിന്നില്‍. യുദ്ധം മാനസികമായും ശാരീരികമായും രാജ്യത്തെ ജനങ്ങളെ തകര്‍ത്തിരുന്നു. ഇതില്‍ നിന്നും മനസ്സിനും ശരീരത്തിനുമുള്ള മോചനമായാണ് പലരും യോഗയെ കാണുന്നതെന്ന് പരിശീലകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button