Kerala

ഒരു “പുരോഗമന” സാഹിത്യകാരന്റെ വിപ്ലവചിന്തകളില്‍ രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ വിലയിരുത്തുന്ന ഫേസ്ബുക്ക്‌ പോസ്റ്റ്‌

“ഇന്ത്യ മരിക്കുമ്പോള്‍ നാം ജീവിക്കുന്നതെങ്ങനെ’ എന്ന നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ ബന്യാമിന്‍. രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ വലിയ അപകടമുണ്ടെന്നും സുശക്തമായ ജനാധിപത്യ സം‍വിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണ് പട്ടാളമെന്നും ബന്യാമിന്‍. ഫേസ്ബുക്കിലാണ് ബന്യാമിന്റെ പരാമര്‍ശം. പട്ടാളത്തിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളതെന്ന് പാകിസ്ഥാനെ ചൂണ്ടിക്കാട്ടി ബന്യാമിന്‍ പറയുന്നു.

ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ ചില പേരുകൾ നല്കാമെന്ന് പറയുന്ന ബന്യമില്‍ ഏതാനും സ്വേച്ഛാധിപതികളുടെ പേരും നല്‍കിയിട്ടുണ്ട്. എല്ലാവരും ഒന്നാന്തരം ‘രാജ്യസ്നേഹികൾ’ ആയിരുന്നുവെന്നും ബന്യാമിന്‍ പറയുന്നു.

ബന്യാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം‍വിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ പട്ടാളത്തിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയൽ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാൽ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ ചില പേരുകൾ നല്കാം. ചരിത്രം തനിയെ ഓർമ്മ വന്നോളും. ഹിറ്റ്‍ലർ, സദ്ദാം ഹുസൈൻ, മുസോളിനി, ഈദി അമീൻ, മാർഷൽ ടിറ്റോ, കേണൽ ഗദ്ദാഫി, റോണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് 1, ജോർജ്ജ് ബുഷ് 2, സിയാവുൾ ഹഖ്, പർവേശ് മുഷാറഫ്… എല്ലാവരും ഒന്നാന്തരം ‘രാജ്യസ്നേഹികൾ’ ആയിരുന്നു..

shortlink

Post Your Comments


Back to top button