India

സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ ലോക്സഭയിലും രാജ്യസഭയിലും അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഭയെ തെറ്റിദ്ധരിപ്പെച്ചുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് മുകുള്‍ വസ്നിക് വ്യക്തമാക്കി.

രോഹിതിനെ പരിശോധിക്കാന്‍ വിദ്യാര്‍ഥികള്‍ ഡോക്ടറെ അനുവദിച്ചിരുന്നില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ അവര്‍ സഭയില്‍ പറഞ്ഞ പലകാര്യങ്ങളും കളവായിരുന്നുവെന്നും മുകുള്‍ വാസ്നിക് കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button