Kerala

എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആന കലിപൂണ്ട് നടുറോഡില്‍ കാട്ടിക്കൂട്ടിയത്-വീഡിയോ

കോങ്ങാട്/പാലക്കാട്: ആദ്യം കണ്ണില്‍പ്പെട്ടത് റോഡരികിലെ ബൈക്കുകളില്‍. ഓരോന്നായി തകര്‍ത്തു തുടങ്ങി. ചിലത് ചവിട്ടിയുടച്ചു. ചിലത് കൊമ്പില്‍ കോര്‍ത്ത് ദൂരേക്കെറിഞ്ഞു. ഇതിനിടെ പരാക്രമം ആളുകള്‍ക്ക് നേരെയും. നിമിഷനേരം കൊണ്ട് കോങ്ങാട് പുലാപ്പറ്റ യുദ്ധക്കളത്തിന് സമാനമായി.

നാലശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനെത്തിയ തൃശ്ശൂര്‍ ഒളരിക്കരയിലെ കാളിദാസന്‍ എന്ന ആന വിറളിപൂണ്ട് കാട്ടിക്കൂട്ടിയതാണ് ഇപ്പറഞ്ഞത്. മണഇക്കൂറുകളോളമാണ് കാളിദാസന്‍ നാട്ടുകാരെ ഭീതിയുടെ മുള്‍മുനയിലാക്കിയത്. ഏഴ് കാറുകളും ആറ് ഓട്ടോറിക്ഷകളും 21 ടൂവീലറുകളും കൊമ്പന്റെ മദപ്പാടിനിരയായി.

രണ്ടുപേരെ പുറത്തിരുത്തിക്കൊണ്ടായിരുന്നു കാളിദാസന്റെ പരാക്രമങ്ങളത്രയും. ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ ചാടി രക്ഷപ്പെട്ടു. രണ്ടാമനെ ആനയെ തളച്ച ശേഷമാണ് താഴെയിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button