India

പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി

ഹൈദരാബാദ്: കരിം നഗറില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയെ പരിശീലനക്ലാസില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കളാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. 22 കാരിയായ പെണ്‍കുട്ടിയെ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സിനിമ കണ്ടു മടങ്ങവേ യുവാക്കള്‍ അടുത്തുള്ള കുന്നിന്‍മുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

സംശയം തോന്നിയതോടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപെട്ടു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് കാട്ടി പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ന്നും പീഡിപ്പിച്ചു വരികയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരങ്ങള്‍ പറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. കേസ് പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമങ്ങള്‍ പ്രകാരം കൂടിയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 3 യുവാക്കല്‍ക്കെതിരെയാണ് പരാതി.

shortlink

Post Your Comments


Back to top button