India

ഹോം ഗാര്‍ഡിന്റെ നാലുവയസ്സുള്ള മകളെ ബലാല്‍സംഗം ചെയ്ത് കൊന്നു

ക്രിംനഗര്‍/ആന്ധ്ര: ഹോം ഗാര്‍ഡിന്റെ മകളായ നാലു വയസ്സുകാരിയെ അയല്‍വാസിയായ ബന്ധു മദ്യാസക്തിയില്‍ ബലാല്‍സംഗം ചെയ്ത് കൊന്നു. ആന്ധ്രയിലെ ഡമേരുകുണ്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിനയശ്രീ എന്ന കുട്ടിയാണ് അയല്‍വാസിയായ ജക്കുല വെങ്കട സ്വാമിയുടെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ടതെന്ന് ഗോദാവരി ഡി.എസ്.പി വിഷ്ണു.എസ്.വാര്യര്‍ പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ തൊഗാരി രാമസ്വാമി, കടാരം പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ആണ്. സംഭവദിവസം അംഗനവാടിയില്‍ നിന്നും വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ചോക്ലേറ്റുകള്‍ കാണിച്ച് വീട്ടിലേക്ക് വരുത്തുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.

കുട്ടി മരിച്ചെന്ന് മനസിലാക്കിയപ്പോള്‍ ഇയാള്‍ മൃതദേഹം ഒരു മരംകൊണ്ടുള്ള വീപ്പയില്‍ ഒളിപ്പിക്കുകയായും വീട് പൂട്ടിയ ശേഷം രക്ഷപ്പെടുകയും ചെയ്തു. കുട്ടിയുടെ രക്ഷിതാക്കള്‍ തന്നെയാണ് മൃതദേഹം കണ്ടെത്തുന്നതും വിവരം പോലീസിനെ അറിയിച്ചതും. കുട്ടിയുടെ ദേഹമാസകലം മുറിവുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

shortlink

Post Your Comments


Back to top button