India

യുഎഇയില്‍ പെട്രോള് വില കുറഞ്ഞു

അബുദാബി; യുഎഇയില്‍  പെട്രോള് വില കുറഞ്ഞു. അടുത്ത മാസത്തെ (മാര്‍ച്ച്) ഇന്ധന വില  ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചപ്പോള്‍ പെട്രോളിന് വില കുറഞ്ഞപ്പോള്‍ ഡീസലിന് വില കൂടി.  പുതിയ ഇന്ധന നിരക്ക്. ബ്രായ്ക്കറ്റില്‍ പഴയ നിരക്ക്: പെട്രോള്‍-സൂപ്പര്‍ 98: ലിറ്ററിന് 1.47 ദിര്‍ഹം(1.58). സ്‌പെഷ്യല്‍ 95: ലിറ്ററിന് 1.36 (1.47), ഇ പ്ലസ്91: ലിറ്ററിന് 1.29 ദിര്‍ഹം (1.40).

ഡീസല്‍ ലിറ്ററിന് 1.40 ദിര്‍ഹം(1.37). രാജ്യത്തെ എല്ലാ ഇന്ധന സ്റ്റേഷനുകളും പുതിയ നിരക്കനുസരിച്ചായിരിക്കണം മാര്‍ച്ച് ഒന്നു മുതല്‍ ഇന്ധനം വില്‍ക്കുക.

shortlink

Post Your Comments


Back to top button