KeralaNews

വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐക്കു നേരെ വധശ്രമം

കറുകച്ചാല്‍: വാഹനപരിശോധന നടത്തുന്നതിനിടെ എ.എസ്.ഐയെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ കെ.എന്‍. പത്രോസിനെയാണ് ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ എ.എസ്.ഐക്ക് പരുക്കേറ്റു. കറുകച്ചാല്‍ ചിറയ്ക്കല്‍ ഭാഗത്ത് വാഹനപരിശോധന നടത്തവേയാണ് സംഭവം. അമിത വേഗത്തില്‍ എത്തിയ ബൈക്കിന് പോലീസ് ഡ്രൈവര്‍ സാജുദ്ദീന്‍ കൈകാണിക്കുകയായിരുന്നു. എന്നാല്‍ ബൈക്ക് എ.എസ്.ഐ.യെ ഇടിച്ചിടുകയായിരുന്നു.
സംഭവത്തില്‍ ബൈക്ക് ഓടിച്ച പാലമറ്റം സ്വദേശിക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. എ.എസ്.ഐ യെ ഇടിച്ചിട്ടശേഷം യുവാക്കള്‍ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ബൈക്ക് വഴിയാത്രക്കാരായ രണ്ട് പേരെ കൂടി ഇടിച്ചിട്ടിരുന്നതായി വ്യക്തമായി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button