NewsIndia

ഡല്‍ഹിക്ക് ഇനി പുതിയ മേധാവി

ന്യൂഡല്‍ഹി : പുതുതായി ധാരാളം ആപ്പുകള്‍ ആവിഷ്‌കരിച്ചതിന്റെ പേരില്‍ ‘ആപ്പ് കമ്മീഷണര്‍’ എന്നറിയപ്പെട്ട വിവാദ നായകന്‍ ബി.എസ്.ബസ്സി ഡല്‍ഹി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങി.  ബസ്സി രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാക്കി തിങ്കളാഴ്ചയാണ് സ്ഥാനമൊഴിഞ്ഞത്. രാജ്യതലസ്ഥാനം പ്രതിസന്ധികളില്‍ തുടരുന്ന ഘട്ടത്തില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അലോക് കുമാര്‍ വര്‍മ്മയാണ് ഇനി മുതല്‍ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കുക. 1979 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം അരുണാചല്‍പ്രദേശ് -ഗോവ-മിസോറാം-കേന്ദ്രഭരണപ്രദേശ കേഡറില്‍ പെട്ടയാളാണ്. തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു

shortlink

Post Your Comments


Back to top button