Kerala

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റയില്‍ പാത : വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു

തിരുവനന്തപുരം : കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റയില്‍പ്പാതയില്‍ വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക സാങ്കേതിക സഹകരണത്തിനു താല്‍പര്യമുണ്ടെന്നു കാട്ടി ജര്‍മനിയാണ് രംഗത്ത് വന്നിരിക്കുന്നത്.

അതിവേഗ റയില്‍ പദ്ധതികളില്‍, ജര്‍മന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജര്‍മന്‍ റയിലിന്റെ സാങ്കേതിക വൈദഗ്ധ്യം അധികൃതര്‍ അവതരിപ്പിച്ചു. ജര്‍മന്‍ റയില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സൈമണ്‍ ജിയോവെനസിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഹൈ സ്പീഡ് റയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണനുമായി പ്രാഥമിക ചര്‍ച്ച നടത്തി.

ജര്‍മന്‍ റയില്‍ റീജനല്‍ ഡയറക്ടര്‍ മിലിന്ദ് നിര്‍മല്‍, പ്രോജക്ട് ഹെഡ് കെ.എം. നടരാജ്, ജര്‍മന്‍ കോണ്‍സല്‍ ഡോ. സെയ്ദ് ഇബ്രാഹിം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പദ്ധതിയുടെ അന്തിമ രൂപരേഖ ഡിഎംആര്‍സി സമര്‍പ്പിച്ച ശേഷമാകും അടുത്തഘട്ട ചര്‍ച്ച. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി, ഡിഎംആര്‍സിയുടെ രൂപരേഖ വിലയിരുത്തി മാത്രമേ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കണമെന്നു തീരുമാനിക്കൂ എന്നു ടി. ബാലകൃഷ്ണന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button