COVID 19Latest NewsKeralaNewsIndia

‘നിങ്ങളുടെ വീടിനു സമീപത്തുള്ള ഡിവൈഎഫ്ഐക്കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ, ഉപകാരപ്പെടും’; പോസ്റ്റുമായി വി കെ പ്രശാന്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുള്ള സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് പോസ്റ്റുമായി വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്ത്. ഡി വൈ എഫ് ഐക്കാരന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ള പോസ്റ്റാണ് എം എൽ എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ രാഷ്ട്രീയം ഏതും ആയിക്കൊള്ളട്ടെ.. നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള രണ്ടു DYFI ക്കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ.. ഉപകാരപ്പെടും’. – എന്നായിരുന്നു പ്രശാന്തിന്റെ പോസ്റ്റ്.

Also Read:കടലില്‍ അതിശക്തമായ ഭൂചലനം, സുനാമി ഭീഷണിയില്‍ തീരപ്രദേശങ്ങള്‍

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി. പൊഴിയൂരില്‍ 13 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കിള്ളിയാറും കരമനയാറും കരകവിഞ്ഞു ഒഴുകുകയാണ്. നെയ്യാറ്റിന്‍കരയില്‍ വെള്ളം കയറി വന്‍ കൃഷിനാശം സംഭവിച്ചു. ധര്‍മ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതിശക്തമായ കാറ്റ് വീശുകയും ചെയ്തു.

സംസ്ഥാനത്ത് മേയ് 14 മുതല്‍ 17 വരെ കനത്ത മഴയ്ക്കും കാറ്റിനും പുറമേ ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ശക്തമായ മിന്നലുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ അപകടം സംഭവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button