KeralaIndia

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം നടക്കുകയാണ്. സുരക്ഷയ്ക്കായുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ആകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്.

കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികളാണ് ഇന്നു പ്രഖ്യാപിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തിയ്യതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു.

എണ്ണായിരത്തിലധികം അതീവ പ്രശ്‌നബാധിത ബൂത്തുകളുള്ള ബംഗാളില്‍ അഞ്ചോ ആറോ ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്. ഏപ്രില്‍ പത്തോടെ അസമിലും ബംഗാളിലും വോട്ടെടുപ്പ് തുടങ്ങാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button