IndiaNews

രാജ്യത്ത്‌ വിദ്വേഷം വളര്‍ത്തുന്നവരേയും ഇന്ത്യയെ വിഭജിക്കണമെന്ന് പറയുന്നവരേയും തടയാന്‍ മോദിക്കെ കഴിയൂ – ആമിര്‍ ഖാന്‍

ന്യൂഡല്‍ഹി: വിദ്വേഷം വളര്‍ത്തുന്നവര്‍ രാജ്യത്തുണ്ടെന്നും പ്രധനമന്ത്രി നരേന്ദ്ര മോദിക്ക്‌ മാത്രമെ അവരെ തടയാന്‍ കഴിയൂവെന്നും ബോളിവുഡ്‌ നടന്‍ ആമിര്‍ ഖാന്‍. ഇന്ത്യയെ വിഭജിക്കണമെന്ന്‌ സംസാരിക്കുന്നവര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്നും മോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തോട്‌ ഇക്കാര്യത്തെക്കുറിച്ച്‌ പറയണമെന്നുംആമിര്‍ പറഞ്ഞു.

ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. സുരക്ഷിതത്വമില്ലായ്‌മയും അസഹിഷ്‌ണുതയും രാജ്യത്ത്‌ വളര്‍ന്നുവരുന്നുവെന്നാണ്‌ താന്‍ പറഞ്ഞതെന്നും എന്നാല്‍ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ താന്‍ തെറ്റുകാരനല്ലായിരിക്കുമെന്നും എന്നാലും പ്രധാനമന്ത്രി ഉത്‌കണ്‌ഠപ്പെടുന്നു. കാരണം അദ്ദേഹത്തിന്റെ മുദ്രാവാക്യം എല്ലാവരുടെയും കൂടെ
എല്ലാവര്‍ക്കും പുരോഗതി എന്നതാണെന്നും ആമിര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button