NewsIndia

ഒറ്റ ക്ലിക്കില്‍ ഭാര്യ ലോകപ്രശസ്ത

ബംഗളുരു: ഭര്‍ത്താക്കന്മാര്‍ സാധാരണ ഭാര്യമാരുടെ ഫോട്ടോ എടുക്കുക പതിവാണ്. അതിന് വലിയ പ്രത്യേകതയൊന്നും ആരും കാണാറില്ല. എന്നാല്‍ വെറുതെ ഭാര്യയുടെ ഫോട്ടോ എടുക്കുകയും അത് ലോകം മൊത്തം കാണുന്ന പരസ്യത്തില്‍ വരികയും ചെയ്താലോ? അത്തരത്തില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ആശിഷ് പാര്‍മര്‍ ദീപാവലിക്ക് എടുത്ത ഭാര്യയുടെ ഫോട്ടോയാണ് ലോകത്താകമാനം പരസ്യത്തിലൂടെ ആള്‍ക്കാര്‍ കണ്ടത്. ലോക പ്രശസ്ത മൊബൈല്‍ കമ്പനിയായ ആപ്പിളിന്റെ പരസ്യത്തിലാണ് ആശിഷിന്റെ ഭാര്യ റെയ്ന നാനയ്യയുടെ ഫോട്ടോ ഇടം പിടിച്ചത്.

ദീപാവലിക്ക് അമ്മയെ സഹായിക്കാന്‍ ദീപങ്ങളുമായി നില്‍ക്കുന്ന റെയ്നയുടെ ചിത്രമാണ് ആശിഷ് തന്റെ ഐഫോണ്‍ 6 എസില്‍ എടുത്തത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ ദീപവുമായി നില്‍ക്കുന്ന റെയ്നയുടെ ചിത്രമാണ് ആശിഷ് പകര്‍ത്തിയത്. പിന്നീട് ‘ഷോട്ട് ഇന്‍ ഐ ഫോണ്‍’ എന്ന മത്സരത്തിലേക്ക് അയച്ചു കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ ഹാഷ് ടാഗോടെ ചിത്രം പോസ്റ്റ് ചെയ്തു. മത്സരത്തില്‍ 53 ചിത്രങ്ങളില്‍ നിന്നും ആപ്പിള്‍ കമ്പനി മികച്ച ചിത്രങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തത് ആശിഷിന്റെ ചിത്രമായിരുന്നു. ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള ആപ്പിളിന്റെ പരസ്യത്തില്‍ ആശിഷ് എടുത്ത റെയ്നയുടെ ചിത്രവും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button