NewsInternational

യെമനില്‍ കപ്പലില്‍ തീപിടിത്തം: രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു

സന: യെമനില്‍ അല്‍ സദ എന്ന കപ്പലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണ് മരിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പരിക്കേറ്റ മൂന്നുപേരെ സലായിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമാന്‍, ജിബൂത്തി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇവര്‍ക്കാവശ്യമായ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

shortlink

Post Your Comments


Back to top button