KeralaNews

വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കഴക്കൂട്ടം : ടെക്ക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ടെക്ക്‌നോപാര്‍ക്ക് ക്ലബ്ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലെയ്‌നില്‍ രാഹുല്‍ ഭവനില്‍ രാഹുലിനെ(24) അറസ്റ്റ് ചെയ്തു.

എം.ബി.എ.ക്കാരനായ രാഹുല്‍ എതാനും നാളുകളായി ക്ലബ് ഹൗസില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്ത് വരികയാണ്. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ച് വിദേശ സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ഇവിടെയാണ് താമസസൗകര്യം ഒരുക്കിയത്. ഇതില്‍ നാല് പേര്‍ അമേരിക്കക്കാരും ഒരാള്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥിനിയുമാണ്.

ഒരു സെമസ്റ്ററില്‍ മൂന്ന് മാസം ഏതെങ്കിലും വിദേശ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുമെന്നുണ്ട്. ഇവര്‍ ഇതിനായി കേരള യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. താമസത്തിനെത്തിയ ഇവരുമായി രാഹുല്‍ പരിചയം സ്ഥാപിച്ചിരുന്നു.

മദ്യലഹരിയിലായിരുന്ന രാഹുല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇതിലൊരു വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് സംസാരിക്കാനുണ്ടെന്നും താമസിക്കുന്നമുറിയുടെ കതക് തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥിനി തനിക്ക് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച് ഫോണ്‍ കട്ടാക്കുകയും ചെയ്തു. തുടര്‍ന്ന് രാഹുല്‍ മൂപ്പതോളം തവണ വിദ്യാര്‍ത്ഥിനിയെ വിളിക്കുകയും ഫോണെടുക്കാത്തതിനാല്‍ കസേര ഉപയോഗിച്ച് കതക് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

കതക് തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനല്‍ തല്ലിതകര്‍ത്ത് അകത്ത് കടന്ന പ്രതി, വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിക്കുകയും ഭീഷമിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ടെക്ക്‌നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ പഠന ആവശ്യങ്ങള്‍ക്കായി വരുന്ന വിദേശ വിദ്യാര്‍ത്ഥിനികളെ താമസിപ്പിക്കാറുള്ളത്.

shortlink

Post Your Comments


Back to top button