International

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കള്ളനെ ഇന്ത്യന്‍ യുവതി സാഹസികമായി നേരിട്ടു

അമേരിക്ക : തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിച്ച കള്ളനെ ഇന്ത്യന്‍ യുവതി സാഹസികമായി നേരിട്ടു. അമേരിക്കയില്‍ ഇന്ത്യാക്കാരി ജോലി ചെയ്യുന്ന സ്ഥാപനം കൊള്ളയടിക്കാന്‍ എത്തിയ കള്ളനെയാണ് യുവതി അടിച്ചോടിച്ചത്. യുവതി കള്ളനെ അടിച്ചോടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഭൂമികാപട്ടേല്‍ എന്ന ഇന്ത്യാക്കാരി ജോലി ചെയ്തിരുന്ന കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ മോഷണം നടത്താന്‍ എത്തിയതായിരുന്നു കള്ളന്‍. സ്‌റ്റോറിലെത്തിയ കള്ളന്‍ ഭൂമികയ്ക്ക് നേരെ തോക്ക് ചൂണ്ടി. ആദ്യം പതറിയെങ്കിലും ഭൂമിക ഉടന്‍ തന്നെ തിരിച്ചടിച്ചു. കള്ളനെ ആദ്യം വെറും കൈ കൊണ്ടും പിന്നീട് ക്യാഷ് രജിസ്സറിന്റെ ഡ്രോയര്‍ കൊണ്ടും പെണ്‍കുട്ടി അടിക്കുകയായിരുന്നു. പിന്നീട് ചുറ്റിക തപ്പിയെടുത്ത് കള്ളന് പിന്നാലെ പോകുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

താന്‍ തന്റെ മതത്തിലും ദൈവത്തിലും ശക്തമായി വിശ്വസിക്കുന്നതായും അവന്‍ തന്നെ രക്ഷിക്കുമെന്നും തന്നെ തൊടാന്‍ ഒരുത്തനും പറ്റില്ലെന്നും എല്ലായിടത്തും അവന്‍ തന്റെ കൂടെയുണ്ടെന്ന് അറിയാമെന്നും ഭൂമിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button