
ഇടുക്കി : ഇടുക്കി കട്ടപ്പനയില്‍ മകന്റെ ആക്രമണത്തില്‍ മാതാവിന് പരുക്ക്. കുന്തളംപാറ സ്വദേശി കമലമ്മക്കാണ് പരുക്കേറ്റത്. കോടാലി കൊണ്ട് മാതാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു.
സംഭവത്തില്‍ മകന് പ്രസാദിനെയും മരുമകള്‍ രജനിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പോലീസ് എത്തിയാണ് കമലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments