KeralaNews

കേരളത്തില്‍ കൊതുകിലൂടെ പകരുന്ന അപൂര്‍വ രോഗം

കൊച്ചി: നായ്ക്കളില്‍ നിന്ന് കൊതുകിലൂടെ പകരുന്ന അപൂര്‍വ്വ രോഗം കൊച്ചിയില്‍ കണ്ടെത്തി. ഡൈറോഫൈലേറിയാസിസ് എന്നും ഡോഗ് ഹാര്‍ട്ട് വേം എന്നും അറിയപ്പെടുന്ന വിരയെ ഒരു ബാലികയിലാണ് കണ്ടെത്തിയതെന്ന് ശിശുരോഗ വിദ്ഗ്ധന്‍ ഡോ. എം നാരായണന്‍ അറിയിച്ചു. ആഴ്ചകളായുള്ള നെഞ്ചുവേദനയുമായാണ് കുട്ടിയെ മാതാപിതാക്കള്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പരിശോധനയില്‍ നെഞ്ചിലെ അസ്ഥികള്‍ക്കു മുകളില്‍ ചെറിയ മുഴ കണ്ടെത്തി.

അള്‍ട്രാസൗണ്ട് പരിശോധനയില്‍ മുഴയ്ക്കുള്ളില്‍ ജീവനുള്ള വിരയുള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക്ക് സര്‍ജന്‍ ഡോ. പി. എസ് ബിനുവിന്റെ നേതൃത്വത്തില്‍ മുഴ നീക്കം ചെയ്തു. പതോളജിസ്റ്റ് ഡോ. എലിസബത്ത് ജോര്‍ജ്, മൈക്രോ ബയോളജിസ്റ്റ് ഡോ. വിനോദ് ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ ഇത് നായ്ക്കളില്‍ ലാര്‍വ രൂപത്തിലും പിന്നീട് കൊതുക് കടിയിലൂടെ മനുഷ്യരിലെത്തി വിരയായി രൂപം പ്രാപിക്കുന്ന ഡൈറോഫൈലേറിയ വിഭാഗത്തില്‍പ്പെട്ട വിരയായി മാറുന്നതായി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ 7 മുതല്‍ 24 ശതമാനം വരെ നായ്ക്കളുടെ ശരീരത്തില്‍ ഡൈറോഫൈലേറിയാസിസ് ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ കൊതുക് കടിക്കുമ്പോള്‍ രക്തത്തോടൊപ്പം ലാര്‍വയും കൊതുകില്‍ പ്രവേശിക്കുന്നു. സംസ്ഥാനത്ത് കാണപ്പെടുന്ന അനോഫിലക്‌സ്, ക്യൂലക്‌സ്, ഈഡിസ് കൊതുകുകളെല്ലാം തന്നെ ഈ ലാര്‍വകളുടെ വാഹകരാണ്

മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചര്‍മ്മം എന്നിവയ്ക്കുള്ളിലാണ് ഇത്തരം വിരകള്‍ കാണപ്പെടുന്നതെന്ന് ഡോ. നാരായണന്‍ പറഞ്ഞു. ശിശുക്കളില്‍ ഇത് പൊതുവെ അപൂര്‍വമാണ് കണ്ണുകളില്‍ കാണപ്പെടുന്നതെങ്കിലും വളര്‍ത്തു നായ്ക്കഴുമായി അടുത്തിടപഴകുന്ന കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം. കണ്ണില്‍ നിന്ന് വിരകളെ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും. ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന വിരകളെ കണ്ടെത്തുക എളുപ്പമല്ല. നെഞ്ചുഭാഗത്തെ എക്‌സറേ പലപ്പോഴും ശ്വാസകോശ അര്‍ബുദമാണെന്ന പ്രതീതിയും സൃഷ്ടിക്കാറുണ്ട്. മുഴ പൂര്‍ണ്ണമായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ശരിയായ പ്രതിവിധി. കൊതുകുകളുടെ നിയന്ത്രണമാണ് രോഗ പ്രതിരോധത്തിന് അഭികാമ്യമെന്നും ഡോ. നാരായണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button