Gulf

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി തടവുശിക്ഷ

റിയാദ് : സൗദിയില്‍ ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചാല്‍ ഇനി 24 മണിക്കൂര്‍ തടവുശിക്ഷ. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മണിക്കൂറില്‍ 160 കിലോമീറ്ററിലേറെ വേഗത്തില്‍ ഡ്രൈവ് ചെയ്താല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും. സൗദിയിലെ 73 ഗതാഗത നിയമലംഘനങ്ങളില്‍ പൊതുസുരക്ഷയെ ബാധിക്കുന്ന 11 കുറ്റങ്ങള്‍ക്കും തടവുശിക്ഷ ലഭിക്കാവുന്നതാണ്.

ചുവപ്പു സിഗ്‌നല്‍ ലംഘനം, തെറ്റായ ദിശയില്‍ ഡ്രൈവിങ്, സാഹസിക ഡ്രൈവിങ്, നമ്പര്‍ പ്ലേറ്റ് അവ്യക്തമാക്കാനുള്ള ശ്രമം തുടങ്ങിയവയാണിവ. മൂന്നു തവണ എസ്എംഎസിലൂടെ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്നു നേരില്‍ ഹാജരാകാന്‍ ആവശ്യപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button