NewsIndia

മമതയുടെ തീരുമാനത്തില്‍ മാറ്റമില്ല: സത്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയട്ടെ

കൊല്‍ക്കത്ത: മമത ബാനര്‍ജി രണ്ടും കല്‍പിച്ചുതന്നെയാണ്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധബന്ധത്തെപ്പറ്റി കേരളത്തിലെത്തി കേരളത്തിലെ മലയാളി സുഹൃത്തുക്കളെ അറിയിക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ബംഗാളികളുടെ “ദീദി”.

കേരളത്തില്‍ പോയി പ്രചരണം നടത്തുമെന്ന് പറഞ്ഞത് ഗൌരവമായിത്തന്നെ പറഞ്ഞതാണോ എന്ന ചോദ്യത്തിന് മമതയുടെ മറുപടി ഇങ്ങനെയായിരുന്നു, “എന്തുകൊണ്ട് പാടില്ല? മലയാളികളായ സഹോദരീ സഹോദരന്മാരോട് ഇക്കാര്യം പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ രണ്ടു മുന്നണികളായി തമ്മിലടിക്കുന്ന ഇവര്‍ ഇവിടെ ഒറ്റക്കെട്ടാണ്. അതിനാല്‍ ഞാന്‍ തീര്‍ച്ചയായും കേരളത്തില്‍ പോകും”.

പക്ഷെ തന്‍റെ കേരളാ യാത്രയുടെ കൂടുതല്‍ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് “ദീദി” അറിയിച്ചത്. അതിനൊക്കെ ഇനിയും ധാരാളം സമയമുണ്ടെന്നാണ് ദീദിയുടെ പക്ഷം.

കേരളത്തില്‍ ഇരുപാര്‍ട്ടികളും സീറ്റുകള്‍ തുല്യമായി വീതിച്ചെടുത്താല്‍ തിരഞ്ഞെടുപ്പ് നടത്തുന്ന പണം ലാഭിക്കാം എന്നു പറഞ്ഞുകൊണ്ട് മമത കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും കണക്കിന് പരിഹസിച്ചു.

കോണ്‍ഗ്രസ്-ഇടത് സഖ്യം തൃണമൂലിന് ഭീഷണിയാകുമോ എന്ന ചോദ്യത്തെ മമത പുച്ഛിച്ചു തള്ളി.

shortlink

Related Articles

Post Your Comments


Back to top button