NewsInternational

കമ്പനികളുടെ ഇമെയില്‍ ഹാക്ക് ചെയ്ത് പണം തട്ടിപ്പ്; ഷാര്‍ജയില്‍ അഞ്ചംഗ സംഘം പിടിയില്‍

ഷാര്‍ജ: കമ്പനികളുടെ ഇമെയില്‍ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ അഞ്ചംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുടെ അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റിയെന്നും പുതിയ അക്കൗണ്ട് നമ്പറിലേക്ക് പണം അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇടപാടുകാര്‍ക്ക് ഇമെയില്‍ അയച്ച് പണം തട്ടുകയായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ഇവര്‍ വ്യാജ കമ്പനിയുണ്ടാക്കുകയും ഈ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

തട്ടിപ്പ് നടത്തുമ്പോള്‍ പരസ്പരം ബന്ധപ്പെടാത്ത സംഘാംഗങ്ങള്‍ പണം വീതംവയ്ക്കുമ്പോള്‍ മാത്രമാണ് പരസ്പരം കാണുന്നതെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗിച്ച് സ്‌പെയര്‍ പാര്‍ട്‌സുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങി സ്വന്തം രാജ്യത്തേക്ക് അയക്കുകയാണ് ഇവരുടെ പതിവ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിക്ഷേപകരും ഇടപാടുകാരും ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button