Kauthuka Kazhchakal

കൈക്കുഞ്ഞുമായി നൈറ്റ് പട്രോളിംഗ്:ആദരവര്‍ഹിയ്ക്കുന്നു ഈ പെണ്പോലീസ്

     സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് അര്‍ച്ചന ഝാ എന്ന ഈ അമ്മ.അര്‍ധരാത്രിയില്‍ കൈക്കുഞ്ഞുമായി ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥയായ ഇവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.

      റായ്പ്പൂരിലെ ക്രൈം ഡിഎസ്പിയാണ് അര്‍ച്ചന.പെണ്ണിന് ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ട് പോകാന്‍ കഴിയില്ല എന്നു പറയുന്നവര്‍ ഇവരെ കണ്ടുപഠിക്കണം.
അര്‍ധരാത്രിയില്‍ തന്റെ രണ്ടുവയസ്സുള്ള കൈ കുഞ്ഞുമായി പെട്രോളിങ്ങിന് ഇറങ്ങിയതാണിവര്‍. കെ. പി ഗണേഷ് എന്ന വ്യക്തി സേവനമാണ് പരമമായ ധര്‍മ്മം എന്ന പേരില്‍ ചിത്രം ട്വീറ്റ് ചെയ്യ്തതോടെയാണ് ഇത്ര ധീരമായ കാഴ്ച ലോകം അറിഞ്ഞത്.
      തലസ്ഥാനത്തു നിന്ന് ഏറെ അകലെയാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. മാത്രമല്ല കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ മറ്റാരും ഇല്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് അര്‍ച്ചന കുഞ്ഞുമായി ജോലിക്ക് വരുന്നത്. മാസത്തില്‍ രണ്ട് ദിവസമാണ് നൈറ്റ് പെട്രോളിങ്ങ്. ഈ ദിവസങ്ങളില്‍ അവര്‍ കുഞ്ഞിനെ ഒപ്പം കൂട്ടും.സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഈ പോലീസ് അമ്മയെ..തളരാത്ത ഈ പെണ്കരുത്തിനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button