India

വിജയ്‌ മല്യയില്‍ നിന്ന് അവസാന ചില്ലിക്കാശും തിരിച്ചുപിടിക്കും – അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 9000 കോടി വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയില്‍നിന്നു അവസാനത്തെ ചില്ലിക്കാശും തിരിച്ചുപിടിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മല്യയില്‍നിന്നു കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി നടപടിയെടുക്കാന്‍ സര്‍ക്കാരിനു കീഴിലുള്ള എല്ലാ ഏജന്‍സികള്‍ക്കും അധികാരമുണ്ട്. മല്യയുടെ പക്കല്‍ നിന്നും അവസാന ചില്ലിക്കാശും തിരിച്ചുപിടിക്കും. ഇതിനു സര്‍ക്കാര്‍ തടസം നില്‍ക്കില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

17 ബാങ്കുകളിലായി 9,000 കോടി രൂപ തിരിച്ചടയ്ക്കാനുള്ള മല്യ ഒളിച്ചോടിയതായി കണക്കാക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കടങ്ങള്‍ ഈടാക്കുന്നതിനായുള്ള വിജയ് മല്യയുടെ ഇന്ത്യയിലെ വസ്തുവകകളുടെ ലേലത്തിന് തണുപ്പന്‍ പ്രതികരണം. മുംബൈയിലെ കിംഗ്ഫിഷര്‍ ഹൌസും സ്വകാര്യ എയര്‍ ബസും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലത്തിനുള്ളത്. കിംഗ്‌ ഫിഷര്‍ ഹൗസ് ലേലത്തിന് ആരുമെത്തിയില്ല.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളും സേവന നികുതി വിഭാഗവുമാണ് ലേലം നടത്തുന്നത്.

shortlink

Post Your Comments


Back to top button