India

മല്ല്യയുടെ മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ല

ഇന്ന് എസ് ബി ഐ ഓണ്‍ലൈന്‍ ലേലത്തില്‍ വച്ച വിജയ് മല്ല്യയുടെ മുംബയിലെ കിങ്ഫിഷര്‍ ഹൗസ് വാങ്ങാനാളില്ല.ബാങ്ക് നിശ്ചയിച്ച 150 കോടിയെന്ന അടിസ്ഥാനവില കൂടിപ്പോയതുകൊണ്ടാണ് വാങ്ങാനാളില്ലാതെ വന്നത്..

മല്ല്യ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് എസ് ബി ഐ കെട്ടിടം ലേലത്തിന് വച്ചത്. 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് മല്ല്യ വായ്പയായി എടുത്തിട്ടുള്ളത്.

വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട മല്ല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്.ബാങ്കുകളിലൊന്ന് നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മല്ല്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.അഭിഭാഷകനെ അയച്ചാല്‍ പോരെന്നും മല്ല്യ തന്നെ ഹാജരാകണം എന്ന നിലപാടിലാണ് ഡയറക്ടറേറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button