NewsInternational

ഭര്‍ത്താവിനെ പങ്കുവച്ച ഇരട്ടകള്‍ക്ക് ഒരേസമയം ഗര്‍ഭിണികളാകണം, വഴിയും ഇവര്‍ തന്നെ കണ്ടെത്തി

സിഡ്‌നി: കാണാന്‍ ഒരുപോലെയുള്ള ലോകത്തെ തന്നെ ഏറ്റവും മികച്ച ഐഡന്റിക്കല്‍ ട്വിന്‍സായ അന്നയും ലൂസിയും തങ്ങളുടെ ജീവിതത്തിലെ വേറിട്ട തീരുമാനങ്ങള്‍ കൊണ്ട് ശ്രദ്ധേയരായവരാണ്. ഒരിയ്ക്കലും പിരിയാന്‍ ആഗ്രഹിയ്ക്കാത്ത ഈ ഇരട്ട സഹോദരിമാര്‍ക്ക് ഒരൊറ്റ യുവാവ് മാത്രമാണ് ജീവിത പങ്കാളി. കാഴ്ചയില്‍ മാത്രമല്ല ജീവിതത്തിലും സമാനതകള്‍ പിന്തുടരുന്ന ഈ സഹോദരികമാര്‍ക്ക് ഇപ്പോള്‍ ഒരു ആഗ്രഹം. ഒരേ സമയം പങ്കാളിയില്‍ നിന്ന് ഗര്‍ഭം ധരിയ്ക്കണം. ബെന്‍ ബൈറണ്‍ എന്ന മെക്കാനിക്ക് ആണ് അന്നയുടേയും ലൂസിയുടേയും പങ്കാളി. രണ്ട് ഭാര്യമാരേയും സ്‌നേഹിയ്ക്കുന്ന ബെന്നിന് പക്ഷേ ഇരുവരുടേയും ആവശ്യം ഒ രേ സമയം സാധിപ്പിച്ചെടുക്കാമെന്നതില്‍ ആത്മവിശ്വാസം പോര. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ 30കാരികളായ ഈ സഹോദരിമാര്‍ തയ്യാറല്ല. ഒരേ സമയം ഗര്‍ഭിണികളാകാനുള്ള വഴിയും ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button