NewsInternational

അരിവിലയില്‍ ഇടിവ് ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ജിദ്ദ : സൗദിയില്‍ അരി വില 37 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യയില്‍ അരിക്കുണ്ടായ വിലക്കുറവാണ് സൗദിയിലും വില കുറയാന്‍ കാരണം. എണ്ണവിലയിലെ മാറ്റവും വിലക്കുറവിന് കാരണമായിട്ടുണ്ട്.

സൗദികള്‍ക്ക് ഏറെ പ്രിയങ്കരമായ ബസ്മതി അരിയുടെ വിലയിലാണ് കാര്യമായ കുറവ് പ്രകടമായത്. വിലയില്‍ 37 ശതമാനം കുറവു വന്നതായാണ് റിപ്പോര്‍ട്ട്. 10 കിലോയുള്ള പാക്കിന് 75 റിയാലുണ്ടായ സ്ഥാനത്ത് 47 റിയാലായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ ഇന്തൃയില്‍ ബസ്മതി അരിവിലയില്‍ 30 ശതമാനത്തോളം വില കുറഞ്ഞിട്ടുണ്ട്. പ്രസ്തുത വില കുറവാണ് ഇറക്കുമതി രാജ്യമായ സൗദിയിലും വില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ എണ്ണ വിലയിലുണ്ടായ മാറ്റവും അരിവിലയിലെ കുറവിന് കാരണമായിട്ടുണ്ട്.

സൗദിയില്‍ അരിക്ക് വേണ്ടത്ര ആവശ്യക്കാരില്ലാത്തതും അരിവില കുറയാന്‍ കാരണമായെന്നാണ് വൃാപാരികള്‍ പറയുന്നത്. 40 കിലോയുടെ ഒരു ചാക്ക് അരിക്ക് 290 റിയാലില്‍നിന്ന് 210 റിയാലായി വില്‍പ്പന വില  കുറഞ്ഞിട്ടുണ്ട്. വില്‍പ്പന കുറഞ്ഞതോടെ പല വൃാപാരികളുടെയും പക്കല്‍ ആറു മാസത്തെ കരുതല്‍ ശേഖരമുണ്ട്.

ഇന്ത്യയെ കൂടാതെ പാകിസ്താന്‍, തായ്‌ലന്റ്, വിയറ്റ്‌നാം, അമേരിക്ക തുടങ്ങിയ രാജൃങ്ങളില്‍ നിന്നും സൗദി അരി ഇറക്കുമതി ചെയ്യുന്നുണ്ട്. മൂന്ന് ബില്യണ്‍ റിയാല്‍ വിലവരുന്ന 14 ദശലക്ഷം ടണ്‍ അരിയാണ് സൗദി പ്രതിവര്‍ഷം ഇറക്കുമതി ചെയ്യാറുണ്ട്.

shortlink

Post Your Comments


Back to top button