NewsIndia

ഭാരത് മാതാ കി ജയ് വിളിയല്ല ദേശീയതയുടെ അളവ് കോലെന്ന്: ശശി തരൂര്‍

ന്യൂഡല്‍ഹി: ഭാരത് മാതാ കി ജയ് വിളിയല്ല ദേശീയതയുടെ അളവ് കോലെന്ന് ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതു പോലെ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുകയും വേണമെന്നും തരൂര്‍ പറഞ്ഞു. ജെ.എന്‍.യുവും ദേശീയതയും എന്ന വിഷയത്തില്‍ സര്‍വകലാശാലയ്ക്ക് പുറത്ത് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

ഭാരത് മാതാ കി ജയ് എന്നു പറയുന്നതു പോലെ തന്നെ അത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഓരോ പൗരനും നല്‍കുന്നുണ്ട്. എന്നാല്‍ എപ്പോഴാണ് പറയേണ്ടതെന്ന് തീരുമാനിക്കുന്നത് അവരവരാണെന്നും അതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാഗാന്ധി, ബാല ഗംഗാധര തിലകന്‍, ആനി ബസന്റ്, ഭഗത് സിങ് എന്നിവര്‍ ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പീഡനത്തിന് ഇരയായവരാണെന്നും തരൂര്‍ പറഞ്ഞു. അന്നത്തെ കനയ്യ കുമാറാണ് ഭഗത് സിങ്ങെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യ എന്നത് ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നീ വാക്കുകളിലൊതുങ്ങുന്നതല്ല. എല്ലാ വൈവിധ്യങ്ങളേയും അംഗീകരിക്കുന്നതാവണം. കൃഷ്ണനേയും കനയ്യകുമാറിനേയും ഉള്‍കൊള്ളുന്ന ഇന്ത്യയെ ആണ് നമുക്കാവശ്യമെന്നും തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button