Kerala

ഫേസ്ബുക്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗി പിടിയില്‍

തൃശൂര്‍: ഫേസ്ബുക്ക്‌ പ്രൊഫൈലുകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അത് സോഫ്റ്റ്‌വെയര്‍ സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി അശ്ലീല പേജുകളും പ്രൊഫൈലുകളും വഴി പ്രചരിപ്പിക്കുന്ന വിരുതന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇന്ദവേലി മുതുകുറ്റി ദേശത്ത്‌ ഗോപാല്‍ സദന്‍ വീട്ടില്‍ വിനോദ്‌കുമാര്‍ (30) ആണ്‌ അറസ്‌റ്റിലായത്‌.

ഒല്ലൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ പേരില്‍ മാത്രം ഏഴോളം അശ്ലീല പ്രോഫൈലുകളാണ് ഇയാള്‍ നിര്‍മ്മിച്ചിരുന്നത്.

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും അതിലൂടെ ഫേസ്ബുക്ക് പ്രോഫൈലുകളിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത്‌ അത്‌ മോര്‍ഫ്‌ ചെയ്‌ത് അശ്ലീലരൂപത്തിലാക്കുകകയും അത്‌ പിന്നീട്‌ ഫേസ്‌ബുക്ക്‌ വഴി തന്നെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments


Back to top button