Kerala

ബലാത്സംഗം ചെയ്‌ത പിതാവിനെ തീകൊളുത്തികൊന്ന മകള്‍ അറസ്‌റ്റില്‍

തന്നെയും സഹോദരിമാരെയും ബലാത്സംഗം ചെയ്‌ത പിതാവിനെ തീകൊളുത്തി കൊന്ന മകളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പാകിസ്‌താനിലെ കറാച്ചിയിലാണ്‌ സംഭവമുണ്ടായത്‌.

കറാച്ചിയിലെ പിരാബാദ്‌ പ്രദേശത്താണ്‌ സംഭവം.പീഡനം സഹിയ്ക്ക വയ്യാതെ പിതാവിനെ കൊല്ലാന്‍ പെണ്‍കുട്ടി തീരുമാനമെടുത്തിരുന്നു. ഉറക്ക ഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷം മകള്‍ പിതാവിനെ തീ കൊളുത്തി കൊല്ലുകയായിരുന്നെന്ന്‌ പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയെ പാക്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കറാച്ചിയിലെ ലിയക്വാബാദിലെ വനിത പോലീസ്‌ സ്‌റ്റേഷനിലാണ്‌ ഇപ്പോള്‍ പെണ്‍കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button