NewsSports

പാകിസ്ഥാനെ തകര്‍ത്ത് കീവീസ് സെമിയില്‍

മൊഹാലി: ലോകകപ്പ് ട്വന്റി -20 യില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്‌ സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നടത്തിയ മത്സരത്തില്‍ ക്കിസ്ഥാനെ 22 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ലോകകപ്പ് ട്വന്റി -20 യില്‍ സെമിയില്‍ കടക്കുന്ന ആദ്യ ടീമാണ് കീവിസ്.

181 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസ് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ (80) യും റോസ് ടെയ്ലറു (പുറത്താകാതെ 36) ടെയും ബാറ്റിംഗാണ് മികച്ച സ്കോറിലെത്തിച്ചത്. പാക്കിസ്ഥാനായി ഷാഹിദ് അഫ്രീദി, മുഹമ്മദ് സമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഷര്‍ജീല്‍ ഖാനും അഹമ്മദ് ഷെഹ്സാദും (30) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 26 പന്തില്‍നിന്ന് 47 റണ്‍സ് നേടി ഷര്‍ജീല്‍ ഖാന്‍ പുറത്താകുമ്പോള്‍ 5.3 ഓവറില്‍ പാക് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീടെത്തിയ പാക് ബാറ്റ്സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button