India

പരപുരുഷ ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനും കുട്ടികളോടും യുവതി ചെയ്തത്

മുംബൈ: പരപുരുഷ ബന്ധത്തെ എതിര്‍ത്തതിന് ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെ യുവതി തിളച്ച എണ്ണയൊഴിച്ചു. വ്യാഴാഴ്ച രാത്രി മുംബൈയിലാണ് സംഭവം. ശാന്താറാം ഖാലെ, പെണ്‍മക്കളായ വൈശാലി, സാക്ഷി (ഇരുവരും പ്രായപൂര്‍ത്തിയകാത്തവര്‍) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി അത്താഴം കഴിക്കുന്നതിനിടെ ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലി യുവതിയും ഭര്‍ത്താവും കലഹിക്കുകയും തുടര്‍ന്ന് യുവതി തിളച്ച എണ്ണ ഭര്‍ത്താവിനും നേരെ ഒഴിക്കുകയായിരുന്നു.

വഴക്കിനിടെ കാമുകനെ ഇനിമേലാല്‍ കാണരുതെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു. ഇതില്‍ പ്രകോപിതയായ യുവതി പാചകം ചെയ്യാനായി ചൂടാക്കിയ എണ്ണ ഭര്‍ത്താവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം കുട്ടികള്‍ക്കും തിളച്ച എണ്ണ വീണ് പൊള്ളലേറ്റു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മൂവരേയും ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച് തുലിഞ്ച് പോലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തി ഭര്‍ത്താവിന്റെയും കുട്ടികളുടേയും മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button