Kauthuka Kazhchakal

വോളിബോള്‍ താരം ടോയ്‌ലറ്റില്‍ പ്രസവിച്ചു:കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചിട്ട് മത്സരത്തിനെത്തി

      രഹസ്യമായി ടോയ്‌ലറ്റില്‍ പ്രസവിച്ച വോളിബോള്‍ താരം തൊട്ടുപിന്നാലെ മത്സരത്തിന് എത്തി. ജിംനേഷ്യത്തിലെ ടോയ്‌ലറ്റില്‍ ആരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം മത്സരത്തിന്എത്തുകയായിരുന്നു.
    ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഷെന്‍ജിയാങ്ങിലെ ഷാന്‍സിംഗ് നഗരത്തിലാണ് സംഭവം. പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരുടെ ടൂര്‍ണമെന്റിലാണ് താരം പങ്കെടുത്തത്.
മത്സരത്തിന് എത്തിയപ്പോള്‍ താരത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ടോയ്‌ലറ്റിലേക്ക് പോയി പ്രസവിക്കുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ താരം മത്സരത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടി കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റിക്കാടിന് സമീപത്തു കൂടി പോയ വഴിയാത്രക്കാരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
     കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്നും ചോരപ്പാടുകള്‍ പിന്തുടര്‍ന്ന് എത്തിയാണ് പ്രസവം നടന്നത് ടോയ്‌ലറ്റിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button